കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തൽ; ബിനീഷിനെ കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്ക്‌ മാറ്റി

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ 12ാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ  ചോദ്യം ചെയ്യുന്നു.

ബിനാമികള്‍ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യല്‍. എന്നാൽ കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇ.ഡി പോലീസ് സ്റ്റേഷന്‍ മാറ്റി.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

ഇതുവരെ കഴിഞ്ഞിരുന്ന വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പോലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച്‌ നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്.

ബുധനാഴ്‌ച വരെയാണ് ബിനീഷ് കസ്റ്റഡിയില്‍ തുടരുക. ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡിന്‍റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts