ബെംഗളൂരു: കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; 20 ലക്ഷത്തിന്റെ ആഭരണങ്ങളും പണവുമായി തൊഴിലാളി മുങ്ങി. ഹാസന് ജില്ലയിലെ കൊണാനൂരിലാണ് സംഭവം. മോഷണം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. 39 കാരനായ എച്ച് ആര് വെങ്കിടേഷ് എന്ന തൊഴിലാളിയാണ് അറസ്റ്റിലായത്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളിയായ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
68 കാരനായ ലവകുമാര് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പുരോഹിതന് കൂടിയായ ലവകുമാര്, ഓഗസ്റ്റ് 10 നാണ് പനി ബാധിച്ച് മരിച്ചത്.
തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ലവകുമാറിന് കോവിഡ് ബാധിച്ചിരുന്നു എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്കരിച്ചു. എന്നാല്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് അയിരുന്നു.
എങ്കിലും ലവകുമാറിന്റെ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും 14 ദിവസം ആ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതനുസരിച്ച് ലവകുമാറിന്റെ ഭാര്യ ബന്ധുവീട്ടിലേക്ക് താമസം മാറി. ഇയാളുടെ പെണ്മക്കള് വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്.
ഓഗസ്റ്റ് 24 ന് ലവകുമാറിന്റെ സഹോദരന് കുശകുമാര്‍ നോക്കാനെത്തിയപ്പോഴാണ് വീട് തകര്‍ത്തതായി കണ്ടെത്തിയത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന് അലമാര കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയാതും കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.