അയോധ്യയിൽ ക്ഷേത്രശിലാസ്ഥാപന ചടങ്ങിൽ എങ്ങും നിറഞ്ഞു നിന്ന് “നമ്മ കർണാടക”

ബെംഗളൂരു : ഇന്നലെ ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയിൽ ക്ഷേത്ര ശിലാസ്ഥാപനം നടത്തിയപ്പോൾ അതിൽ  നമ്മ കർണാടകയുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരുന്നു.

കർണാടകയിൽ നിന്നുള്ള വിജയേന്ദ്ര ശർമ്മയാണ് ചടങ്ങിൻ്റെ മുഹൂർത്തം കുറിച്ചു കൊടുത്തത്.പിന്നീട് അദ്ധേഹത്തിന് വധ ഭീഷണി ലഭിച്ചത് വാർത്തയായിരുന്നു.

ചടങ്ങിലേക്ക് സംസ്ഥാനത്തു നിന്നുള്ള 8 മഠാധിപതികളെ ക്ഷണിച്ചിരുന്നു.

വിവിധ നദികളിൽ നിന്നുള്ള ജലം ശിലാസ്ഥാപനചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു.

അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ച കോദണ്ഡരാമ വിഗ്രഹം നഗരത്തിലെ കെങ്കേരിയിൽ നിർമിച്ചതാണ്.

  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

ഒന്നരയടിയുള്ള കോദണ്ഡരാമ വിഗ്രഹം ചോള സമ്പദായപ്രകാരം തേക്കിൻ തടിയിലാണ് ഒരുക്കിയതെന്ന് ശിൽപി രാമമൂർത്തി അറിയിച്ചു.

ഏഴരയടിയുള്ള രാമവിഗ്രഹം നിർമിച്ചതിന് 2016ൽ രാമ മൂർത്തിക്ക് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.

ഈവിഗ്രഹം 2017ൽ കർണാടക കര
കൗശല വികസന കോർപറേഷനിൽ നിന്ന് അയോധ്യയിലെ ഗവേഷണ കേന്ദ്രം 32 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് കാണുകയും തുടർന്നാണ് സർക്കാർ കോദണ്ഡരാമ വിഗ്രഹത്തിന് രാമമൂർത്തിക്ക് ഓർഡർ നൽകിയത്.

2 കോദണ്ഡരാമ വിഗ്രഹങ്ങൾക്കും ലവകുശ വിഗ്രഹത്തിനുമാണ് ഓർഡർ ലഭിച്ചത്.

  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ

തീർന്നില്ല, അയോധ്യയിൽ ഭൂമി പൂജക്ക് ശേഷം വിതരണം ചെയ്ത ഒന്നര ലക്ഷം ലഡുവിനായി കർണാടക മിൽക്ക് ഫെഡറേഷൻ നൽകിയത് 20000 കിലോ നെയ്യ് ആണ്.

പട്ന ആസ്ഥാനമായിട്ടുള്ള ഹനുമാൻ ക്ഷേത്ര ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള അയോധ്യയിലെ യൂണിറ്റാണ് ലഡു തയ്യാറാക്കിയത്.

ഈ ക്ഷേത്ര മാനേജർ കർണാടകക്കാരനായ ആർ ശേഷാദ്രിയാണ് നന്ദിനി ബ്രാൻ്റിനെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
[masterslider id="10"]

Related posts

Click Here to Follow Us