കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബി.ബി.എം.പി ടാസ്ക് ഫോഴ്സിനെ നിയമിച്ചു.

ബെംഗളൂരു: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും സമ്പർക്ക വിവരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ബി ബി എം പി ടാസ്ക് ഫോഴ്‌സിന് രൂപം നൽകി.

ബി ബി എം പി കമ്മീഷ്ണർ മഞ്ജുനാഥ് പ്രസാദ് ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്. നഗരത്തിലെ  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ആശ വർക്കർമാരും കോൺടാക്ട് ട്രേസിങ്ങിൽ പങ്കാളികളാകും 

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

പി എച് സി കൾ വഴി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തും. പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും കണ്ടെത്തുന്നതിനുള്ള സർവേകൾ കണ്ടൈൻമെന്റ് സോണുകളിൽ ദിനംപ്രതിയും ബഫർ സോണുകളിൽ ഇടവിട്ട ദിവസങ്ങളിലും നടത്തും. പി എച് സി ജീവനക്കാർ ബി ബി എം പി ഡിസ്ട്രിക്ട് സർവെയ്ലൻസ് ഓഫീസർക് കീഴിൽ പ്രവർത്തിക്കുന്ന സോണൽ മെഡിക്കൽ ഓഫീസർ വശം റിപ്പോർട്ട് ചെയ്യണം.

  തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;

കോവിഡ് രോഗികൾക്കു ബെഡ് നല്കുന്ന ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനങ്ങളും വാർഡ് അടിസ്ഥാനത്തിൽ ടാസ്ക് ഫോഴ്സ് പരിശോധിക്കുന്നതായിരിക്കും 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
[masterslider id="10"]

Related posts

Click Here to Follow Us