കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നാളെ മുതൽ…

ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്ക് കർണാടകയിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന ഉത്തരവ് പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളായി.

എന്നാൽ ഉത്തര കേരളവുമായി കർണാടക അതിർത്തി പങ്കിടുന്ന 4 ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റ് വഴികൾ എല്ലാം അടച്ചിട്ടുണ്ട്.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

തലപ്പാടി, സാർടക്ക (ബന്ത്വാൾ), നാട്ടെനിഗെ ബുധനൂരു (പുത്തൂർ), ജൽസൂർ (സുള്ള്യ) എന്നീ ചെക്ക് പോസ്റ്റുകളിലൂടെ മാത്രമേ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ.

72 മണിക്കൂർ പഴക്കമില്ലാത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിിയിരിക്കണം. തിങ്കളാഴ്ച മുതൽ പരിശോോധന തുടങ്ങുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ.വി.രാജേന്ദ്ര അറിയിച്ചു.

തെക്കൻ കേരളത്തിൽ നിന്ന് തമിഴ്നാട് ഹൊസൂർ – അത്തി ബലെ വഴി വരുന്നവരുടെ നിയന്ത്രണങ്ങളേ കുറിച്ച് അറിയാനിരിക്കുന്നതേ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts