112 കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വെറും 2 നഴ്സുമാർ?

കെ സി ജനറൽ ആശുപത്രിയിലെ 112 രോഗികളെ ചികിത്സിക്കാനുള്ളത് രണ്ട് നഴ്സുമാർ

ബെംഗളൂരു :”സർ , 10 രോഗികളെ ചികിത്സിക്കാൻ ഒരു നഴ്സ് എന്ന് സർക്കാർ നിയമങ്ങൾ പറയുമ്പോൾ ഞങ്ങൾക്കിവിടെ 112 രോഗികളെ ചികിത്സിക്കുവാനുള്ളത് വെറും രണ്ട് നഴ്‌സുമാരാണ്”.

വെള്ളിയാഴ്ച വൈകുന്നേരം കെ സി ജനറൽ ആശുപത്രിയിൽ മിന്നൽ പരിശോധനക്ക് എത്തിയ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിനെ കാത്തിരുന്നത് ആശുപത്രിയിലെ ഡോക്ടറുടെ ഈ വാക്കുകളാണ്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

നഗരത്തിൽ കോവിഡ് ചികിത്സ ലഭ്യമായ പ്രധാനപ്പെട്ട ആശുപത്രി കെ സി ജനറൽ ഹോസ്പിറ്റലിലാണ് 112 രോഗികൾക്കു 2 നഴ്സ്മാർ എന്ന അവസ്ഥ നിലനിൽക്കുന്നത്.

ഈ അവസ്ഥയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും നിലനിൽക്കുന്നത് എന്ന് നഴ്സസ് അസോസിയേഷൻ അറിയിച്ചു.

സംസ്ഥാനത്ത് ഇത് വരെ ആയി 200 നഴ്സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കർണാടക സ്റ്റേറ്റ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു.

55 വയസിന് മുകളിലുള്ള സ്റ്റാഫുകൾ ജോലിക്ക് വരേണ്ടതില്ല എന്ന സർക്കാർ ഉത്തരവു കൂടി വന്നതോടെയാണ് ജീവനക്കാരുടെ കുറവ് സർക്കാർ ആശുപത്രികളിൽ വന്ന് തുടങ്ങിയത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഉടൻ തന്നെ അവശ്യമായ ജീവനക്കാർ ഇല്ലാത്ത പ്രശ്നം പരിഹരിക്കേണ്ടതിന് ആവശ്യമായ നടപടികൾ എടുക്കുമെന്ന് കോവിഡ് പ്രതിരോധത്തിൻ്റെ ചുമതല കൂടിയുള്ള മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ സുധാകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts