വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക, ലോക്ക് ഡൗണോ സീൽഡൗണോ ഉണ്ടെങ്കിൽ ജനങ്ങളെ ഔദ്യോഗികമായി അറിയിക്കും, ഭയപ്പെടേണ്ടതില്ല: ബി.ബി.എം.പി.

ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഞങ്ങൾക്ക് ലഭിക്കുന്ന വാട്സ് അപ്പ് കോളുകളും സന്ദേശങ്ങളും നഗരത്തിൽ ലോക്ക് ഡൗൺ ചെയ്യുന്നുണ്ടോ എന്നതായിരുന്നു.

ഇങ്ങനെ ഒരു സംശയം മലയാളികളിൽ ഉടലെടുക്കാൻ ഉണ്ടായ പ്രധാന കാരണം നഗരത്തിലെ ഏതാനും ചില സ്ഥലങ്ങൾ സീൽ  ഡൗൺ ചെയ്യുന്ന വാർത്ത 2 ദിവസം മുന്പ് പുറത്തു വന്നിരുന്നു.എന്നാൽ കേരളത്തിലെ ഒരു പ്രധാന ദൃശ്യമാധ്യമം “ബെംഗളൂരുവിൽ ലോക്ക് ഡൗൺ ” എന്ന പോസ്റ്റർ അടിച്ചിറക്കുകയായിരുന്നു.ഇത് കൂടുതൽ മലയാളികളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു .

കർണാടക ആരോഗ്യ മന്ത്രി ലോക്ക്ഡൗണിനേക്കുറിച്ച് സൂചന നൽകി എന്ന പേരിൽ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചില ” ബെംഗളൂരു ” ന്യൂസ് പോർട്ടലുകളും വാർത്ത നൽകിയത് കൂടുതൽ തെറ്റിദ്ധാരണ പരത്തി.

ഇതേ സമയത്ത് കർണാടകയിലെ ചില പ്രാദേശിക മാധ്യമങ്ങളും നഗരം ലോക്ക്ഡൗണിലേക്ക്  എന്ന് വാർത്ത പുറത്ത് വിട്ടു.

എന്നാൽ ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി ബി.ബി.എം.പി കമ്മീഷണർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

“സർക്കാർ സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ,ഭയപ്പെടേണ്ട സാഹചര്യം ഇല്ല ലോക്ക് ഡൗണിൻ്റെയോ സീൽ ഡൗണിൻ്റേയോ എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കും. ദയവായി ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ ഒരു മാധ്യമവാർത്തയും വിശ്വസിക്കാതിരിക്കുക, ആരും ദയവ് ചെയ്ത് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക ” ബി.ബി.എം.പി.കമ്മീഷണർ അനിൽ കുമാർ തൻ്റെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

സൂക്ഷിക്കുക കഴിഞ്ഞ 4 വർഷമായി നഗരത്തിൻ്റെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന “ബെംഗളൂരു വാർത്ത” വ്യാജവാർത്തകൾ പ്രചരിപ്പിക്കാറില്ല, ആ രീതിയിൽ ജനങ്ങളിൽ ആശങ്ക പടർത്തിക്കൊണ്ട് കൂടുതൽ ആളുകളിൽ എത്താൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us