ബെംഗളുരു; കോവിഡിന് പ്രതിരോധം തീർക്കുന്നതിൽ ഏറെ മുന്നിൽ നിന്ന നഗരമാണ് ബെംഗളുരു, ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) കമ്മിഷണർ ബി.എച്ച്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി വ്യാപനത്തെ തടയാൻ കഴിഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്താൽ ആ പ്രദേശം പൂർണമായി അടച്ചിടുന്ന നയമാണ് കോർപ്പറേഷൻ സ്വീകരിച്ചത്.
ഏറെ ജനസാന്ദ്രമാണെങ്കിലും നഗരം അടയ്ക്കുന്നതിനുപകരം രോഗികളുള്ള വാർഡ് അടച്ചിടും. വാർഡിനകത്തേക്കും പുറത്തേക്കും ആരെയും അനുവദിക്കില്ല. 28 ദിവസം പുതിയ രോഗികളില്ലെങ്കിൽ ഇളവനുവദിക്കും, എന്നാൽ ഇതിനെതിരെ ,കോർപ്പറേഷൻ നടപടിക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും കർശനനടപടി തുടർന്നു, കൂടുതൽപ്പേർക്ക് രോഗം കണ്ടെത്തിയ പദരായനപുര, ഹൊങ്ങസാന്ദ്ര, ബാപ്പുജിനഗർ, ശിവാജി നഗർ എന്നിവിടങ്ങളിലെ കോവിഡ് കുതിച്ചുയരാതിരുന്നതിനും മുഖ്യ പങ്ക് വഹിച്ചത് ആരോഗ്യ വകുപ്പിന്റെ കർശന നിയന്ത്രണങ്ങളാണ്.
ഐടി ഹബ്ബായ ബെംഗളൂരുവിൽ നിരവധി ചേരിപ്രദേശങ്ങളുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമായി ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ അധികൃതർക്കുണ്ടാകുന്ന ചെറിയ വീഴ്ചപോലും ഗുരുതരമായ വ്യാപനത്തിനിടയാക്കും. എന്നാൽ, തുടക്കത്തിൽ കാണിച്ച ജാഗ്രത ഇപ്പോഴില്ലെന്ന ആരോപണവും ശക്തമായി നിലനിൽക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.