നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ ദൂര പരിധി വെട്ടികുറച്ചു.

ബെംഗളൂരു : നഗരത്തിലെ കണ്ടൈൻമെന്റ് ആൻഡ്‌ ബഫർ സോണുകളുടെ ദൂര പരിധി പുതുക്കി നിശ്ചയിച്ചു .

ഇത് സംബന്ധിച്ച് ഫാമിലി ആൻഡ് വെൽഫെയർ ഡിപ്പാർട്മെന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ആണ് ദൂര പരിധി വെട്ടിക്കുറച്ചതായി അറിയിച്ചത് .

കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ വീടിനു 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശം മുഴുവൻ കണ്ടൈൻമെന്റ് സോൺ ആയാണ് ഇതുവരെ പരിഗണിച്ചിരുന്നത്.

ഈ രീതി മാറ്റി രോഗിയുടെ വീടിനു കാഴ്ചവട്ടത്തിൽ ഉള്ള ഒരു ചെറിയ പ്രദേശം മാത്രമാണ് ഇനി മുതൽ കണ്ടൈൻമെന്റ് സോൺ ആയി പരിഗണിക്കുന്നത് എന്ന് സർക്കുലറിൽ പറയുന്നു .

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

സോണുകൾ നിശ്ചയിക്കേണ്ടത് അതാത് ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർമാരാണ്.

പ്രസ്തുത പ്രദേശം സീൽ ചെയ്യേണ്ട കാര്യവും ഡെപ്യൂട്ടി കമ്മീഷണർക്ക് തീരുമാനിക്കാവുന്നതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ബഫർ സോണുകളുടെ പരിധിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട് .

നഗരപ്രദേശങ്ങളിൽ കോവിഡ് 19 രോഗിയുടെ വീടിനു 200 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശം ആണ് ഇനി മുതൽ ബഫർ സോൺ ആയി പരിഗണിക്കുന്നതെന്നും സർക്കുലറിൽ അറിയിച്ചു .

രോഗിയുടെ വീടിനു 5 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ ബഫർ സോൺ ആയി നിശ്ചയിച്ചിരുന്ന രീതിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്

  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം

നഗരപ്രദേശങ്ങളുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .

കോവിഡ് 19 രോഗിയുടെ വീടിനു 7 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളെ ബഫർ സോൺ ആയി കാണുന്നതിന് പകരം രോഗി താമസിക്കുന്ന ഗ്രാമം മാത്രമാണ് ഇനി ബഫർ സോൺ ആയിരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts