ബെംഗളൂരു: എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നു സംസ്ഥാനത്തെ മദ്യവിൽപനയിൽ 60% ഇടിവ്.
ലോക്സഡൗൺ ഇളവിനെ ലഭിച്ചതോടെ മദ്യവിൽപനശാലകൾ (എംആർപി ഔട്ട്ലെറ്റ്) തുറന്ന 5 മുതൽ 7 വരെ, 105 ലക്ഷം ലീറ്റർ മദ്യം വിൽപന നടന്നിരുന്നെങ്കിലും 16-19 വരെ ഇതു 43.2 ലക്ഷം ലീറ്ററായി കുറഞ്ഞു.
മേയ് 6 ലെ മാത്രം മദ്യവിൽപനയിലൂടെ 232 കോടിരൂപയാണ് വരുമാനം.
20ന് ഇത് 61 കോടിയായി കുറഞ്ഞു.
ആദ്യഘട്ടത്തിൽ എംആർപി ഔട്ട്ലെറ്റുകൾ മാത്രമാണ് തുറന്നത്.
പിന്നീട് ബാറുകൾക്കും പബ്ബുകൾക്കും സ്റ്റോക്കിലുള്ള മദ്യം വിറ്റഴിക്കാൻ അനുമതി നൽകിയിട്ടും വിൽപന കുറഞ്ഞതിന്റെപ്രധാന കാരണം നികുതി വർധനയാണെന്നാണ് വിലയിരുത്തൽ.
ഇടിവ് അധിക വരുമാനം ലക്ഷ്യമിട്ട് സർക്കാർ, ഇന്ത്യൻ നിർമിത വിദേശമദ്യ
ത്തിനു 21-31% നികുതിയാണ് കൂട്ടിയത്.
ഇതോടെ ഒരു കുപ്പി മദ്യത്തിനു 50മുതൽ 1000 രൂപ വരെ കൂടി.
ബീയറിന് വിലവർധന ഒഴിവാക്കിയിരുന്നു. ലോക്ഡൗൺ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ മദ്യഉപഭോഗം കുറച്ചതായി ബാർ ഉടമകൾ പറയുന്നു.
ഇതിനു പുറമേ പതിനായിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികൾ സ്വദേശത്തേക്കു മടങ്ങിയതും മദ്യവിൽപന കുറയാൻ കാരണമായി.
കോവിഡ് ബാധിതരുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ 5000 ഓളം മദ്യവിൽപനശാലകൾ ഇനിയും തുറന്നിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.