ബെംഗളൂരു : കർണാടകയിൽ നിന്ന് കേരള മടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി കർണാടകയുടെ പാസ് ആവശ്യമില്ല.
“മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ആ സംസ്ഥാനം ആവശ്യപ്പെടുന്നില്ലെങ്കിൽ കർണാടകയുടെ പാസ് ആവശ്യമില്ല ”
റവന്യൂ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്ത് ജീവിക്കുന്ന അന്യസംസ്ഥാനക്കാരെ സഹായിക്കാനുള്ള നോഡൽ ഓഫീസറുമായ എൻ.മഞ്ചുനാഥ് ഐ.പി.എസ് ഉത്തരവിലൂടെ അറിയിച്ച താണ് ഇക്കാര്യം
ഉത്തരവ് താഴെ.
ഇതു പ്രകാരം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കേരളം ആവശ്യപ്പെടാത്തിടത്തോളം കർണാടക പാസ് എടുക്കേണ്ടതില്ല.
No pass is required from Karnataka to go out of state ( one way) if you have written consent of the receiving state.
— DGP KARNATAKA (@DgpKarnataka) May 22, 2020
കർണാടകയിൽ ജില്ലാന്തര യാത്രകൾക്ക് ഇപ്പോൾ പാസ് ആവശ്യമില്ല.
അതേ സമയം തമിഴ്നാട് വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ തമിഴ്നാടിൻ്റെ പാസ് എടുത്തിരിക്കണം.
COVID19 state entry pass:
Kerala:
https://covid19jagratha.kerala.nic.in/home/addDomestic
War Room Kerala
0471- 2781100
0471- 2781101
Tamilnadu:
https://tnepass.tnega.org/#/user/pass
Norka Roots Bangalore
080-25585090