നാളെ ബെംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് നോർക്കയുടെ നിർദ്ദേശങ്ങൾ ഇവയാണ്…

സ്പെഷ്യൽ ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരുടെയും തുടർന്നുള്ള ആരോഗ്യ പരിപാലനം കണക്കിലെടുത്തും, ഇന്ന് വരെ കൊറോണ വൈറസ് വ്യാപനത്തിനെതിരെ  നാം കൈവരിച്ച വിജയങ്ങൾ തുടരാനും ഇനിയും രജിസ്റ്റർ ചെയ്യാത്ത യാത്രക്കാർ ഓരോരുത്തരും https://covid19jagratha.kerala.nic.in/home/addNewDomestic എന്ന വെബ്‌പോർട്ടലിൽ കയറി സംസ്ഥാനത്തേക്കുള്ള എൻട്രി പാസ് എടുക്കേണ്ടതാണ്. സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റിങ് സൗകര്യം മാത്രമാണ് നോർക്ക റൂട്സ് വഴി ഏർപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ‘Covid19jagratha’പോർട്ടലിൽ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ എത്രയും വേഗം അത് ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ‘Select Vehicle Type’ എന്ന ഓപ്ഷനിൽ നിന്നും ‘ട്രെയിൻ’തിരഞ്ഞെടുക്കേണ്ടതാണ്. അതിനു…

Read More

ഈവനിംഗ് ബുള്ളറ്റിന്‍:138 പുതിയ കേസുകള്‍;ആകെ രോഗബാധിതരുടെ എണ്ണം 1743 ആയി.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ  ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1743 ആയി. ഇതിൽ 597 പേർ ആശുപത്രി വിട്ടു,1104 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ആകെ മരണം 41. ഇന്നു മാത്രം 138 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 26 പേർ ഇന്ന് ആശുപത്രി വിട്ടു. ചിക്കബല്ലാപുരയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചത് 47 പേർക്ക്. എല്ലാവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവർ ആണ്. ഹാസൻ 14 ,ബീദർ 9, തുമക്കുരു…

Read More

കേരളത്തിലേക്ക് ഉള്ള ആദ്യത്തെ സ്പെഷ്യല്‍ ട്രെയിന്‍ നാളെ വൈകുന്നേരം 8 മണിക്ക് കന്റോന്‍മെന്‍റ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.

norka advance train booking

ബെംഗളൂരു : ലോക്ക് ഡൌണിന് ശേഷം നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ നാളെ കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. രാത്രി 8 മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. തിരുവനന്തപുരത്തേക്ക് ഉള്ള തീവണ്ടിക്ക് പാലക്കാട്‌,തൃശൂര്‍,കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ട് എന്നാണ് പ്രാഥമിക വിവരം. നോര്‍ക്ക വെബ്‌ സൈറ്റ് വഴി ബുക്ക്‌ ചെയ്തവര്‍ക്ക് മാത്രമേ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ, ആയിരം രൂപ നോര്‍ക്ക യുടെ വെബ്‌ സൈറ്റില്‍ കൂടി അടച്ചവര്‍ക്ക്  കണ്ഫര്‍മേഷന്‍ സന്ദേശവും ലഭിച്ചു. ഇനി റെയില്‍വേ ഓരോ യാത്രക്കാര്‍ക്കും പ്രത്യേകം…

Read More

98 യാത്രക്കാരുമായി പറന്ന പാക്ക് എയർലൈൻ വിമാനം തകർന്നു വീണു.

ന്യൂഡൽഹി : പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണു. വിമാനത്തിൽ ജീവനക്കാരടക്കം 98 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാർഡൻ ഏരിയയിലെ മോഡൽ കോളനിയിൽ തകർന്നു വീണത്. വിമാനം തകർന്ന് വീണതിനെത്തുടർന്ന് കോളനിയിലെ എട്ട് വീടുകൾ തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1000കടന്നു;ആകെ രോഗബാധിതരുടെ എണ്ണം 1710 ആയി;ഇന്ന് പുതിയ രോഗികൾ 105; ഒരു ഇടവേളക്ക് ശേഷം ബെംഗളൂരു ഗ്രാമ ജില്ലയിൽ പുതിയ കേസുകൾ.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1710 ആയി. ഇതിൽ 588 പേർ ആശുപത്രി വിട്ടു,1080 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ആകെ മരണം 41. ഇന്നു മാത്രം 105 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 17 പേർ ഇന്ന് ആശുപത്രി വിട്ടു. ചിക്കബല്ലാപുരയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചത് 45 പേർക്ക്. എല്ലാവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവർ ആണ്. ഹാസൻ 14 ,ബീദർ 6, തുമക്കുരു 8, ശിവമൊഗ്ഗ 3,…

Read More

മദ്യവിൽപ്പനയിൽ വൻ ഇടിവ്! കാരണം നികുതി വർദ്ധനവോ ?

ബെംഗളൂരു: എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നു സംസ്ഥാനത്തെ മദ്യവിൽപനയിൽ 60% ഇടിവ്. ലോക്സഡൗൺ ഇളവിനെ ലഭിച്ചതോടെ മദ്യവിൽപനശാലകൾ (എംആർപി ഔട്ട്ലെറ്റ്) തുറന്ന 5 മുതൽ 7 വരെ, 105 ലക്ഷം ലീറ്റർ മദ്യം വിൽപന നടന്നിരുന്നെങ്കിലും 16-19 വരെ ഇതു 43.2 ലക്ഷം ലീറ്ററായി കുറഞ്ഞു. മേയ് 6 ലെ മാത്രം മദ്യവിൽപനയിലൂടെ 232 കോടിരൂപയാണ് വരുമാനം. 20ന് ഇത് 61 കോടിയായി കുറഞ്ഞു. ആദ്യഘട്ടത്തിൽ എംആർപി ഔട്ട്ലെറ്റുകൾ മാത്രമാണ് തുറന്നത്. പിന്നീട് ബാറുകൾക്കും പബ്ബുകൾക്കും സ്റ്റോക്കിലുള്ള മദ്യം വിറ്റഴിക്കാൻ അനുമതി നൽകിയിട്ടും വിൽപന…

Read More

നാട്ടിലേക്ക് പോകാൻ ഇനി കർണാടക പാസ് നിർബന്ധമല്ല;ഔദ്യോഗിക വിശദീകരണം.

ബെംഗളൂരു : കർണാടകയിൽ നിന്ന് കേരള മടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക്  യാത്ര ചെയ്യാൻ ഇനി കർണാടകയുടെ പാസ് ആവശ്യമില്ല. “മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ആ സംസ്ഥാനം ആവശ്യപ്പെടുന്നില്ലെങ്കിൽ കർണാടകയുടെ പാസ് ആവശ്യമില്ല ” റവന്യൂ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്ത് ജീവിക്കുന്ന അന്യസംസ്ഥാനക്കാരെ സഹായിക്കാനുള്ള നോഡൽ ഓഫീസറുമായ എൻ.മഞ്ചുനാഥ് ഐ.പി.എസ് ഉത്തരവിലൂടെ അറിയിച്ച താണ് ഇക്കാര്യം ഉത്തരവ് താഴെ. ഇതു പ്രകാരം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കേരളം ആവശ്യപ്പെടാത്തിടത്തോളം കർണാടക പാസ് എടുക്കേണ്ടതില്ല. No pass is required from…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തീവണ്ടി സർവ്വീസ് ഭാഗികമായി പുനരാരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്തിനുള്ളിൽ തീവണ്ടി സർവീസ് ഇന്നു ഭാഗികമായി പുനരാരംഭിക്കും. ബെംഗളുരുവിൽ നിന്നു മൈസൂരു, ബെളഗാവി എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ സർവീസ്. കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ മാർച്ച് 22നു നിർത്തിവച്ചിരുന്നു. മൈസൂരു സ്‌പെഷൽ ട്രെയിൻ (06503-04) ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.20നു മജിക് സിറ്റി (കെഎസ്തർ) റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.45നു മൈസൂരുവിലെത്തും. രാമനഗര, മദൂർ, മണ്ഡ്യ, പാണ്ഡവപുര, നാഗനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ ഉച്ചയ്ക്ക് 1.45നു പു റപ്പെട്ട് വൈകിട്ട് 5നു…

Read More

കന്നഡ നാടും,ബെംഗളൂരുവും,മോഹൻലാലും! 60 ൻ്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തിക്ക് സ്നേഹാദരങ്ങളോടെ ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാണ് എല്ലായിടത്തും നടക്കുന്നത് ദൃശ്യപത്രസാമൂഹിക മാധ്യമങ്ങളിൽ അത് ദൃശ്യമാണ്. കേരളത്തിലെ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നഗരത്തിനും മോഹൻലാൽ എന്ന പ്രതിഭയേക്കുറിച്ച് പറയാനുണ്ട്. പ്രിയദർശൻ്റെ ആദ്യകാല മോഹൻലാൽ ചിത്രമായ വന്ദനത്തിൻ്റെ ഏകദേശം പൂർണമായ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ നഗരത്തിലാണ്. ഉണ്ണികൃഷ്ണനും ഗാഥ ഫെർണാണ്ടസും പാട്ടു പാടി നടന്നത് ബെംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ,പ്രധാന കഥാപരിസരമായ പോലീസ് സ്റ്റേഷൻ കസ്തൂർബാ റോഡിലുള്ള കബൺ പാർക്ക് പോലീസ് സ്റ്റേഷനാണ്,…

Read More
Click Here to Follow Us