മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1000കടന്നു;ആകെ രോഗബാധിതരുടെ എണ്ണം 1710 ആയി;ഇന്ന് പുതിയ രോഗികൾ 105; ഒരു ഇടവേളക്ക് ശേഷം ബെംഗളൂരു ഗ്രാമ ജില്ലയിൽ പുതിയ കേസുകൾ.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1710 ആയി.

ഇതിൽ 588 പേർ ആശുപത്രി വിട്ടു,1080 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ആകെ മരണം 41.

ഇന്നു മാത്രം 105 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 17 പേർ ഇന്ന് ആശുപത്രി വിട്ടു.

ചിക്കബല്ലാപുരയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചത് 45 പേർക്ക്. എല്ലാവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവർ ആണ്.

ഹാസൻ 14 ,ബീദർ 6, തുമക്കുരു 8, ശിവമൊഗ്ഗ 3, ദാവനഗെരെ 3, ധാർവാട 2 ,ദക്ഷിണ കന്നഡ 1, വിജയ പുര 2, ബീദർ 6 ,മണ്ഡ്യ 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ഒരു ഇടവേളയ്ക്കു ശേഷം ബെംഗളൂരു ഗ്രാമ ജില്ലയില്‍ 4 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു,ബെംഗളൂരു നഗര ജില്ലയില്‍ 5 കേസുകള്‍ ഉണ്ട്.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൽ കൂടി പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts