പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ആരംഭിച്ചു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.

ബംഗളൂരു: പ്രവാസി ക്ഷേമത്തിന് ഭാരതം മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടക്കുന്ന മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രവാസികളുടെ സുരക്ഷക്ക് പ്രധാന്യം നല്‍കും. സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍  കൗശല്‍ വികാസ് യോജന നടപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദാര്‍ഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സമ്മേളനവുമായി ബന്ധപ്പെടുന്നു. ഏതാണ്ട് 30 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശങ്ങളിലുണ്ട്. അവരുടെ എണ്ണത്തിലല്ല, മറിച്ച് അവര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകളെയാണ് രാജ്യം പരിഗണിക്കുന്നത്.

ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഡോ. അന്റോണിയോ കോസ്റ്റയാണ് മുഖ്യാതിഥി. മലേഷ്യന്മന്ത്രി എസ് സ്വാമിവേലു, മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എസ് സുബ്രഹ്മണ്യം, മൗറീഷ്യസ് ആരോഗ്യമന്ത്രി പൃഥ്വിരാജ്സിങ് രൂപന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us