ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ ജീവിക്കുന്ന നിരവധി വായനക്കാർ ഞങ്ങളെ വാട്സ് ആപ്പിലും മറ്റും ബന്ധപ്പെട്ട് ഉയർത്തുന്ന ഒരു ചോദ്യമാണ് ഇവിടെ ശീർഷകത്തിൽ കൊടുത്തിരിക്കുന്നത്.
നഗരത്തിൽ ഭൂമികുലുക്കം ഉണ്ടായി രീതിയിൽ ഒരു വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് ഇത്തരം ഒരു സംശയത്തിന് കാരണം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഈ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ 24 ന് രാവിലെ നഗരത്തിലെ ലഗ്ഗെരെ എന്ന സ്ഥലത്ത് സംഭവിച്ചതാണ്, തുടർച്ചയായ മഴ കാരണം റോഡ് ഇടിഞ്ഞുതാഴുകയും നിരവധി വാഹങ്ങൾക്ക് കേടുപാട് സംഭവിക്കുകയുമായിരുന്നു.
24 ന് രാവിലെ തന്നെ മറ്റ് പല പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ തന്നെ ഞങ്ങൾ ഇത് പ്രസിദ്ധീകരിച്ചിരുന്നു വാർത്ത ചുവടെ.
http://bangalorevartha.in/archives/47525
അടുത്ത കാലത്തൊനും നഗരത്തിൽ ഭൂചലനം അനുഭവപ്പെട്ടിട്ടില്ല, കർണാടകയിലെ ചില ഇടങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയത് ഏപ്രിൽ 3 ന് വൈകുന്നേരമായിരുന്നു.
അതിൻ്റെ വാർത്ത താഴെ.
http://bangalorevartha.in/archives/46534
വാട്സ് അപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ വരുന്ന വാർത്തകൾ അതേ പോലെ വിശ്വസിക്കാതിരിക്കുക. ആർക്കും ഒരു വ്യാജവാർത്ത സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ മതി.
വ്യാജവാർത്തകളിൽ നിന്ന് അകന്നു നിൽക്കുക, യഥാർത്ഥ വാർത്തകൾക്കായി ബെംഗളൂരു വാർത്തയെ പിൻ തുടരുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.