ഇന്ദിര ക്യാന്റീൻ വഴി നടത്തിവന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു : ഇന്ദിര ക്യാന്റീൻ മുഖേന നൽകിയിരുന്ന സൗജന്യ ഭക്ഷണം താൽക്കാലികമായി നിർത്തി വച്ച് കർണാടക ഗവൺമെന്റ്.

എന്നാൽ ക്യാന്റീൻ മുൻപ് പ്രവർത്തിച്ചിരുന്ന പോലെ തുടർന്നും പ്രവർത്തിക്കും എന്ന് ഗവൺമെന്റ് കേന്ദ്രങ്ങൾ അറിയിച്ചു.

മാർച്ച് 28 ന്‌ ആണ് പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാരെ സഹായിക്കാൻ ആയിരുന്നു ഈ തീരുമാനം. ഇതിനായി 19 കാൻറീനുകളിലും സൗകര്യം ഏർപ്പെടുത്തി.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

എന്നാൽ ഈ സൗകര്യങ്ങൾ പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങുകയും, ഭക്ഷണത്തിന്റെ മികവിനെ കുറിച്ച് ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ആണ് ഗവൺമെന്റ് ഈ തീരുമാനത്തിൽ നിന്ന് പിന്മാറുന്നത്.

ഫുഡ് കരാറുകാരൻ സൗജന്യ ഭക്ഷണത്തിന് നൽകി വന്ന ബില്ലിലെ ചില തകരാറുകളും ഈ തീരുമാനത്തിന് പിന്നിൽ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ബിപി ൽ കാർഡ് ഉടമകൾക്കും മറ്റു അവശ്യക്കാർക്കും ഗവൺമെന്റ് സൗജന്യ റേഷൻ നൽകുന്നത് കൊണ്ട് ഈ തീരുമാനം ആരെയും കാര്യമായി ബാധിക്കാൻ ഇടയില്ലെന്നു ഗവൺമെന്റ് വൃത്തങ്ങൾ കരുതുന്നു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

അതേ സമയം ഇന്ദിര കാൻ്റീനിലൂടെ മുൻപ് നൽകിയിരുന്ന പോലെ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണ വിതരണം തുടരും, 5 രൂപക്ക് പ്രഭാത ഭക്ഷണം, 10 രൂപക്ക് ഉച്ചയൂണും തുടർന്നും ലഭിക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts