ബെംഗളുരു : യശ്വന്ത്പുരയിൽ നിന്നു കാർവാറിലേക്കു പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ, മലയാളികൾക്കു സന്തോഷ വാർത്തയായി ബെംഗളൂരു- മംഗളൂരു കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ സ്വതന്ത്ര ട്രെയിനായി സർവീസ് നടത്തും.
ഇതുവരെ ഈ ട്രെയിൻ മംഗളുരുവിലെത്തി ഒരു ഭാഗം കാർവാറിലേക്കും (16513-14, 16523-24) മറ്റൊരു ഭാഗം കണ്ണൂരിലേക്കും (16511-12, 16517-18) സർവീസ് നടത്തുകയായിരുന്നു പതിവ്.
ഇതിൽ കാർവാറിലേക്കുള്ള ട്രെയിൻ പിൻവലിച്ച് ഇവിടേക്കു നാളെ മുതൽ പുതിയ യശ്വന്ത്പുര-കാർവാർ പ്രതിദിന എക്സ്പ്രസ് (16595-96) സർവ്വീസ് നടത്തും.
ഇതോടെ ഈ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി നേരിട്ട് സർവീസ് നടത്തും.
ബെംഗളൂരു-കണ്ണൂർ ട്രെയിൻ സമയക്രമം
മൈസൂരു വഴിയുള്ള ട്രെയിൻ (16517) ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
രാത്രി 8.30നു ബെംഗളൂരു കെഎസ്തർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.25നു കണ്ണൂരിലെത്തും. കാസർകോട് (9.24), കാഞ്ഞങ്ങാട് (9.44), നീലേശ്വരം (9.49), പയ്യന്നൂർ (10.14) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്കട്രെയിൻ (16518) വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് പയ്യന്നൂർ (5.29), നീലേശ്വരം (5.44), കാഞ്ഞങ്ങാട് (6.04), കാസർകോട്(6.24) വഴി പിറ്റേന്നു രാവിലെ 8നു ബെംഗളൂരു കെഎസ്തർ സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും.
കുനിഗൽ, ശ്രാവണബെലഗോള വഴിയുള്ള കണ്ണൂർ ട്രെയിൻ (16511) ബുധൻ,വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 7.15നു ബെംഗളൂരു സിറ്റി റെയിൽവേ
സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുര (7.28) വഴി പിറ്റേന്നു രാവിലെ 10.10നു കണ്ണൂരിലെത്തും.കാസർകോട് (രാവിലെ 7.43), കാഞ്ഞങ്ങാട് (8.08), പയ്യന്നൂർ (9.18) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ (16512) ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 5നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.40നു യശ്വന്ത്പുരയിലും 7.20നു ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലുമെത്തും.