സംസ്ഥാനത്തെ ഏഴാമത്തെ വിമാനത്താവളം ഇന്ന് പ്രവർത്തനമാരംഭിക്കും .

ബെംഗളൂരു : ബീദർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിർവഹിക്കും.

കല്യാണ കർണാടക മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ ബീദറിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രൂ ജെറ്റ് വിമാനസർവീസ് ഇന്നുതന്നെ ആരംഭിക്കും .

കേന്ദ്ര സർക്കാരിൻറെ ഉഡാൻ പദ്ധതിയുടെ ഭാഗമായാണിത് .

ഹൈദരാബാദ് ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് വിമാനത്താവളത്തിന് നടത്തിപ്പ് ചുമതല.

  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

കർണാടകയിലെ ഏഴാമത്തെ വിമാനത്താവളമായ ബീദറിൽനിന്ന് ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

150 കിലോമീറ്ററിനുള്ളിൽ ഹൈദരാബാദ്  രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതിനാൽ രാജ്യാന്തര സർവീസുകൾക്ക് അനുമതി ലഭിക്കുകയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us