എറണാകുളത്തേക്ക് ഒരു മൾട്ടി ആക്സിൽ സ്ലീപ്പർ കൂടി,കാഞ്ഞങ്ങാട്ടേക്ക് ഐരാവത;20 കിടിലൻ സർവ്വീസുകളുമായി കർണാടക ആർ.ടി.സി.

 

ബെംഗളൂരു : എറണാകുളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ കർണാടക ആരംഭിച്ച പുതിയ 20 ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെദിയൂരപ്പ നിർവഹിച്ചു.

എറണാകുളം വോൾവോ എസി മൾട്ടി ആക്സിൽ, അംംബാരി ഡ്രീം ക്ലാസ് ബസ് സർവീസ് ആരംഭിച്ചത് നിലവിലുള്ള ഉള്ള സമാന സർവീസിനു പുറമേയാണ് രണ്ടാമത്തെ സർവ്വീസ് തുടങ്ങിയത്,

കാഞ്ഞങ്ങാട്ടേക്ക് ഐരാവത് എ സി ബസ് സർവീസ് ആണ് ആരംഭിച്ചത് .

  യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില 'പൊട്ടി'; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്

ഹൈദരാബാദ്, നെല്ലൂർ, റായ്ച്ചൂർ ,തിരുനല്ലൂർ, ചെന്നൈ, ദാവനഗേരെ, ശൃംഗേരി, ചിക്ക്മഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് സർവീസുകൾ.

ബാംഗളൂരു- എറണാകുളം എസി അംബാരി ഡ്രീം ക്ലാസ് രാത്രി 8: 45 പുറപ്പെട്ടു സേലം കോയമ്പത്തൂർ വഴി രാവിലെ 6: 45 എറണാകുളത്തും തിരിച്ച് എറണാകുളത്തുനിന്ന് രാത്രി 7: 45 പുറപ്പെട്ടു രാവിലെ 5: 15 ന് ബാംഗ്ലൂരിൽ എത്തും. 1410 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബാംഗ്ലൂരു- കാഞ്ഞങ്ങാട് ഐരാവത എസി സർവീസ് രാത്രി 8: 45 ന് പുറപ്പെട്ട് മൈസൂരു, വിരാജ് പേട്ട, കണ്ണൂർ വഴി രാവിലെ അഞ്ചിന് കാഞ്ഞങ്ങാട് എത്തും , തിരിച്ചു കാഞ്ഞങ്ങാട്ടുനിന്ന് 7: 45 ന് പുറപ്പെട്ട് പുലർച്ചെ 4 :30ന് ബാംഗ്ലൂരിലും 890 രൂപ ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
[masterslider id="10"]

Related posts

Click Here to Follow Us