സില്‍ക്ക് ബോര്‍ഡ്‌ ട്രാഫിക് തീരും;കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ് മെട്രോ ലിങ്കിനു അനുമതി നല്‍കി എന്ന് മന്ത്രി;ഫയല്‍ ഇനി മുഖ്യമന്ത്രിയുടെ പരിഗണനക്ക്.

ബെന്ഗളൂരു : നഗരത്തില്‍ എല്ലായിടത്തും വലിയ ട്രാഫിക് ബ്ലോക്കുകള്‍ ആണ്,പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.ഇതില്‍ പ്രധാന സ്ഥലം ആണ് ഔട്ടെര്‍ റിംഗ് റോഡിലെ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ ആര്‍ പുരം വരെ യുള്ള ദൂരം.ഈ വഴിയിലൂടെ ഒരു പ്രാവശ്യമെങ്കിലും യാത്ര ചെയ്തവര്‍ തങ്ങളുടെ തീരുമാനത്തെ പഴിക്കാതിരിക്കാന്‍ സാധ്യത ഇല്ല.

ഔട്ടെര്‍ റിംഗ് റോഡില്‍ പല സ്ഥലങ്ങളിലും ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചു വെങ്കിലും തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല,അപ്പോഴാണ്‌ കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ അറിയിപ്പ് വരുന്നത്,കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ്‌ മെട്രോ ഈ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിക്കും എന്ന്.പിന്നീടു ഈ വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഒന്നും പുറത്തു വന്നില്ല.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പക്ഷെ ഇപ്പോള്‍ ബെന്ഗളൂരു വികസന അതോറിറ്റിയുടെ ചുമതലയുള്ള മന്ത്രി കെ ജെ ജോര്‍ജ് പറയുന്നു,ഇതുമായ ബന്ധപ്പെട്ട ഫയല്‍ തന്റെ മുന്നില്‍ നിന്ന് നീങ്ങിയിരിക്കുന്നു,അതിപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ആണ്.4000കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.ഈ പദ്ധതി ഇലക്ട്രോണിക് സിറ്റി,വൈറ്റ് ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് വലിയ ഒരു ആശ്വാസമാകും.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

അതുമാത്രമല്ല ഒന്നാം ഘട്ടം നമ്മ മെട്രോയിലെ കെ ആര്‍ മാര്‍ക്കറ്റ്‌,ചിക്പെട്ട്,കെമ്പെഗൌഡെ ഇന്റെര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍ എന്നിവയുടെ പണി അടുത്ത മാസത്തോടെ പൂര്‍ത്തിയാവും,മാര്‍ച്ച്‌ മാസത്തോടെ എല്ലാ പണികളും പൂര്‍ത്തിയാക്കി ,ഏപ്രിലോടെ ഒന്നാം ഘട്ടം പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts