ഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതരാണോ കൂടുതല്‍ സന്തോഷവാന്മാര്‍? സര്‍വേ പറയുന്നത് ഇങ്ങനെയാണ്!

ബെംഗളൂരു: ഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതര്‍ ആണോ കൂടുതല്‍ സന്തോഷവാന്മാര്‍ ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍റെര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് (സി.എസ്.ഡി) എന്നാ സ്ഥാപനം.

ഇവര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം,അവിവഹിതരായവര്‍(61.6 %) ആണ് കൂടുതല്‍ സന്തോഷവന്മാരായി കാണപ്പെടുന്നത്,വിവാഹിതരായവരുടെ ശതമാനം 58.2% മാത്രമാണ്,

പ്രായം കൂടുന്നതിനനുസരിച്ച് സന്തോഷത്തിന്റെ തോത് കുറയുന്നതായും ഇവര്‍ പറയുന്നു,18-25 പ്രായത്തിനു ഇടയില്‍ ഉള്ളവരുടെത് 63% ആകുമ്പോള്‍ അറുപതു വയസു അടുത്തവരുടെ ശതമാനം 56.5 % മാത്രമാണ്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സര്‍വേ നടത്തിയതില്‍ 26 ശതമാനം പേര്‍ പറഞ്ഞത് ഞങ്ങള്‍ “ഭയങ്കര സന്തോഷ”ത്തില്‍ ആണ് എന്നാണത്രേ ,എന്നാല്‍ 74% പേര്‍ “ഒരുവിധം സന്തോഷ”ത്തില്‍ ജീവിക്കുന്നു.

2018 ല്‍ ഏകദേശം എട്ടുമാസത്തോളം എടുത്താണ് 1800 പേരെ സംഘടിപ്പിച്ചാണ് സര്‍വേ നടത്തിയത്.ജോലിയുള്ള മധ്യവയസ്കരായ സ്ത്രീകളും ചെറിയ കുടുംബങ്ങളും കൂടുതല്‍ സന്തോഷവാന്‍മാര്‍ ആണ് എന്ന് കണ്ടെത്തി.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

കുറഞ്ഞ വരുമാനമുള്ളവര്‍(54.5%) മിഡില്‍ ക്ലാസിനെ(58.6%) ക്കാളും ഉന്നത സാമ്പത്തിക നില(58.5%) ഉള്ളവരെക്കാളും ദുഃഖത്തില്‍ ആണ് എന്നും ഈ സര്‍വേ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts