ഏഴു തലയുള്ള സർപ്പം പൊഴിച്ച ഫണം കണ്ടെത്തി;കനക്പുരയിലേക്ക് ഭക്തജനപ്രവാഹം!

ബെംഗളൂരു : 7 തലയുള്ള സർപ്പം പൊഴിച്ച ഫണം കണ്ടെത്തി, കനക് പുരയിലെ മാരിഗൗഡന ദൊഡ്ഡിയിലാണ് സംഭവം.

നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തിന് സമീപം ഒരു ക്ഷേത്രവും ഉണ്ട് എന്നത് ജനങ്ങളുടെ ആശ്ചര്യവും വർദ്ധിപ്പിച്ചു.പുരാണങ്ങളിലും മിത്തുകളിലുമുള്ള സർപ്പത്തിന് സമാനമാണ് എന്ന് പലരും വിശ്വസിച്ചു.

ലോക്കൽ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വാർത്ത വന്നതോടെ നൂറ് കണക്കിന് ആളുകൾ സംഭവസ്ഥലത്തേക്ക് ഒഴുകി. ചിലർ മഞ്ഞളും കുങ്കുമവും ഒഴുക്കി.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

ഏകദേശം 6 മാസം മുൻപ് ഇത്തരത്തിലുള്ള ഫണം ഇവിടെ കണ്ടെത്തുകയും തുടർന്ന് ഒരു ക്ഷേത്രം പണിയുകയും ചെയ്തു, ഈ ക്ഷേത്രത്തിന്റെ 10 മീറ്റർ അകലെ നിന്നാണ് പുതിയത് കണ്ടെത്തിയത്. ക്ഷേത്രം രാവിലെ ശുദ്ധി ചെയ്യാറുള്ള ഗ്രാമവാസിയാണ് ഇത് ആദ്യം കണ്ടത്.


മനുഷ്യരിൽ സയാമീസ് ഇരട്ടകൾ ഉണ്ടാകുന്നത് പോലെ 2 തലയുള്ള പാമ്പുകൾ ഉണ്ടാവാൻ വളരെ വിരളമായ സാധ്യത ഉണ്ട് ,എന്നാൽ ഏഴു തലയുള്ള സർപ്പം ഉണ്ടാകുക എന്നത് അസംഭവ്യമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

സാധാരണയായി പാമ്പുകൾ തങ്ങളുടെ തോൽ ഉരിഞ്ഞു കളയുന്നതിനെയാണ് “ഫണം പൊഴിക്കുക” എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്.

3 ആഴ്ച മുതൽ 2 മാസത്തിനുള്ളിൽ ആണ് പാമ്പുകൾ ഫണം പൊഴിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us