സഹപ്രവർത്തകനിൽ നിന്നുള്ള മോശം പെരുമാറ്റത്തെ തുടർന്ന് ഇൻഫോസിസ് ജീവനക്കാരി ജീവനൊടുക്കി;സഹപ്രവർത്തകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്.

ബെംഗളൂരു : സഹപ്രവർത്തകനിൽ നിന്നുണ്ടായ മോശം അനുഭവത്തെ തുടർന്ന് ഇൻഫോസിസ് ജീവനക്കാരി കോനപ്പന അഗ്രഹാരയിലുള്ള പി.ജിയിൽ ആത്മഹത്യ ചെയ്തു.

അന്ധ്രയിലെ അനന്തപുരി ലെ തിമ്മയ്യ ഷെട്ടിയുടെ മകൾ രക്ഷിത (24) ആണ് ആത്മഹത്യ ചെയ്തത്.സഹപ്രവർത്തകനായിരുന്ന കാർത്തിക് ശ്രീനിഥിയുടെ പെരുമാറ്റത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ബി എസ് സി കഴിഞ്ഞതിന് ശേഷം രണ്ട് വർഷം മുൻപാണ് രക്ഷിത ഇൻഫോസിസിൽ ചേർന്നത്, കഴിഞ്ഞ കുറച്ച് കാലമായി കാർത്തികുമായി ബന്ധം തുടരുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

എന്നാൽ കാർത്തിക് മറ്റ് സ്ത്രീകളിലേക്ക് ശ്രദ്ധ പതിപ്പിച്ചപ്പോൾ അത് ചോദ്യം ചെയ്ത രക്ഷിതയെ കാർത്തിക് വളരെ മോശമായ രീതിയിൽ അവഹേളിക്കുകയും വിട്ടു പോകുകയും ചെയ്യും എന്നു പറഞ്ഞു, മരിച്ചു കൊള്ളാനും പറഞ്ഞു.

സ്ഥിരമായി മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു ഇവർ. സംഭവം നടന്ന ജൂൺ 25 ന് രാത്രി 10 മണിയോടെ തർക്കത്തിന് ശേഷം രക്ഷിത താൻ ആത്മഹത്യ ചെയ്യുകയാണ് എന്നറിയിച്ച് മൊബൈൽ കട്ടു ചെയ്തു, ഉടൻ തന്നെ കാർത്തിക് രക്ഷിതയുടെ പിജിയിൽ എത്തി ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്ന് നോക്കിയപ്പോൾ രക്ഷിത ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!

യുവതിയുടെ പിതാവിന്റെ പരാതിയിൽ കാർത്തിക്കിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍
[masterslider id="10"]

Related posts

Click Here to Follow Us