ഇന്ന് കേരളത്തിലേക്ക് അമ്പതോളം പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി.കൾ!!

ബെംഗളൂരു: ഇന്ന് കേരളത്തിലേക്ക് അമ്പതോളം പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി.കൾ!! വാരാന്ത്യത്തിരക്ക് പരിഗണിച്ചാണ് കേരള, കർണാടക ആർ.ടി.സി.കൾ കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുന്നത്.

കേരള ആർ.ടി.സി. വിവിധ സ്ഥലങ്ങളിലേക്കായി ഇരുപതോളം പ്രത്യേക സർവീസുകളാണ് നടത്തുന്നത്. കർണാടക ആർ.ടി.സി. 24 പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ആർ.ടി.സി. എറണാകുളം (3), തൃശ്ശൂർ (2), കോട്ടയം (2), ആലപ്പുഴ (1), ചങ്ങനാശ്ശേരി (1), കട്ടപ്പന (1), കണ്ണൂർ (4), പയ്യന്നൂർ (1), കാഞ്ഞങ്ങാട് (1), കോഴിക്കോട് (4) എന്നിങ്ങനെയാണ് സർവീസുകൾ. കോഴിക്കോട്ടേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

റിസർവേഷൻ തുടങ്ങിയ ബസുകളിൽ വളരെവേഗത്തിൽ ടിക്കറ്റുകൾ വിറ്റഴിയുകയാണ്. കർണാടക ആർ.ടി.സി. എറണാകുളം (4), തൃശ്ശൂർ (4), കോട്ടയം (3), പാലക്കാട് (4), കോഴിക്കോട് (4), കണ്ണൂർ (1), കാസർകോട് (1) എന്നിങ്ങനെയാണ് സർവീസുകൾ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിഞ്ഞു.

സ്വകാര്യ ബസ് സമരം കാരണം യാത്രക്കാർ കൂടുതലായി ആർ.ടി.സി. ബസുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇരു ആർ.ടി.സി.കളും അധിക സർവീസുകൾ നടത്തുന്നതിനാൽ സ്വകാര്യബസുകളുടെ സമരം മലയാളി യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല.

  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി

സ്വകാര്യബസുകളുടെ സമരം തുടർന്നാൽ കൂടുതൽ അധികസർവീസുകൾ നടത്താനാണ് കേരള, കർണാടക ആർ.ടി.സി.കളുടെ തീരുമാനം. സ്വകാര്യ ബസ് സമരം കാരണം യാത്രക്കാർ കൂടുതലായി ആർ.ടി.സി. ബസുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us