ഐ.എം.എ. തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ലോകായുക്ത ഓഫീസർമാർ ഉൾപ്പെടുന്ന പത്തംഗ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: ഐ.എം.എ. തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ലോകായുക്ത ഓഫീസർമാർ ഉൾപ്പെടുന്ന പത്തംഗ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

നിക്ഷേപത്തട്ടിപ്പു കേസ് അന്വേഷിക്കാൻ ഡി.ഐ.ജി. രവികാന്തെ ഗൗഡയുടെ നേതൃത്വത്തിൽ ബെംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ക്രൈം) എസ്. ഗിരീഷ്, സെൻട്രൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബാലരാജു, സി.ഐ.ഡി. ഡെപ്യൂട്ടി എസ്.പി. കെ. രവിശങ്കർ, ഇന്റലിജൻസ് ഡിവൈ.എസ്.പി. രാജ ഇമാം കാസിം, ലോകായുക്ത ഡിവൈ.എസ്.പി. അബ്ദുൾഖാദർ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടാകും.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

പ്രത്യേക അന്വേഷണസംഘം എ.ഡി.ജി.പി. (ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്‌വർക്ക് ട്രാക്കിങ് ആന്റ് സിസ്റ്റംസ്) മുഹമ്മദ് സലീമിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി എൻ. നീലാമണിരാജു വ്യക്തമാക്കി.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയശേഷമാണ് അന്വേഷണസംഘം രൂപവത്കരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts