വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. അതേസമയം, ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ താരം സാന്നിധ്യമറിയിക്കും. ബിസിസിഐയുടെ അംഗീകാരം ലഭിച്ചാലുടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സി൦ഗിന് ഇന്ത്യൻ ടീമിൽ ഇനി കളിക്കാനാകില്ലെന്നാണ് സൂചന. 2019 ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

“അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും യുവരാജ് വിരമിക്കാൻ ഒരുങ്ങുകയാണ്. ടി20 ലീഗുകളിൽ കളിക്കാൻ അദ്ദേഹം ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ്,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വാണിജ്യ ടൂര്‍ണമെന്‍റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ  ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനാണ് യുവിയുടെ വിരമിക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ താരം കൂടിയാണ് യുവരാജ് സിംഗ്.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

നേരത്തെ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനവസരം ലഭിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ബിസിസിഐയ്ക്ക് കീഴിലുള്ള കളിക്കാരനാണെങ്കില്‍ പോകുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us