” കാവേരി ഞങ്ങളുടെ കുടിനീര് ” ഒറ്റവരി പ്രമേയം ഒറ്റക്കെട്ടായി പാസാക്കി കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം.

ബെംഗളൂരു : കാവേരി നദീജലപ്രശ്നത്തിൽ കർണാടകയുടെ ഭാഗം  ന്യായീകരിക്കുക എന്ന ഉദ്ദേശത്തോടെ ഇന്നു നടന്ന പ്രത്യേക നിയമസഭാ സമ്മേളനം ഒറ്റവരി പ്രമേയം ഐകകണ്ഠമായി പാസാക്കിയതിന് ശേഷം പിരിഞ്ഞു.

പ്രതിപക്ഷ നേതാവായ  ബി ജെ പിയുടെ ജഗദീഷ് ഷെട്ടാറാണ് ഒറ്റവരി പ്രമേയമവതരിപ്പിച്ചത്,കോൺഗ്രസും  ജനതാദളും പിൻതുണച്ചു.

കാവേരി നദിയിലെ ജലം കുടിക്കാൻ മാത്രമേ ഉപയോഗിക്കൂ, നാല് റിസർവോയറുകളിലുമായി 24.5 ടി എം സി ജലം മാത്രമേ  ബാക്കിയുള്ളു, കാവേരി നദിയിലുള്ള ജലം സംസ്ഥാനത്തിനകത്ത് കുടിനീരായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ,ഷെട്ടർ പറഞ്ഞു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കുടിവെള്ളം എന്ന പ്രാഥമിക ആവശ്യം തടയാൻ സുപ്രീം കോടതി കൂട്ടുനിൽക്കില്ല  എന്ന് ജന പ്രതിനിധികൾ പ്രതീക്ഷ പ്രകടിപ്പിച്ചു .

ഏതൊരു സാഹചര്യത്തിലും  സംസ്ഥാന താൽപര്യം  സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് എം എൽ എ മാർ  ഉറപ്പിച്ചു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts