അന്തരിച്ച കെ.എം.മാണിക്ക് പകരം വൈദ്യുതി മന്ത്രി എം.എം.മണിയുടെ ചിത്രത്തോടൊപ്പം വാര്‍ത്ത‍ നല്‍കി ഹിന്ദി ദിനപത്രം!

അന്തരിച്ച കേരള കോൺഗ്രസ്(എം)ചെയർമാനും മുന്മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം റിപ്പോർട്ട് നൽകിയത്. വാർത്തയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

കേരളത്തിന്റെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാർത്ത കൊടുത്തിരിക്കുന്നത്. മരിക്കുമ്പോൾ 86 വയസ്സായിരുന്നുവെന്നും മുൻ മന്ത്രിയായിരുന്നുമൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്ത പത്രത്തിന് പക്ഷേ, ചിത്രവും പേരും തെറ്റി. തെറ്റായി വാർത്ത നൽകിയ പത്രം ഏതാണെന്ന് കണ്ടെത്താനയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts