ലോക്സഭ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഭരണ പക്ഷത്ത് നിന്നും 8 എം.എല്‍.എ മാര്‍ രാജിവയ്ക്കും;സഖ്യ സര്‍ക്കാര്‍ വീഴും :ബിഎസ് യെദ്യൂരപ്പ.

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തരായി എട്ട് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും കര്‍ണ്ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ സഹായിക്കുമെന്നും യെദ്യൂരപ്പ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം തള്ളിയ യെദിയൂരപ്പ ഇത്തവണ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ വമ്പിച്ച നേട്ടമുണ്ടാക്കാനാകുമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts