പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തേക്കാണെങ്കിൽ കർണാടകയുടെ ശ്രദ്ധ മുഴുവൻ മാണ്ഡ്യയിൽ;18ന് തീരുമാനം അറിയിക്കാമെന്ന് സുമലത.

ബെംഗളൂരു : ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെല്ലായിടത്തും രാഷ്ട്രീയത്തിന്റെ ചടുല നീക്കങ്ങളും ആരംഭിച്ചു.

മിസോറം ഗവർണർ സ്ഥാനം രാജിവച്ച് മുൻ ബി ജെ പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മടങ്ങിയതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്കാണ് മലയാളികൾ ഉറ്റു നോക്കുന്നത്.2 പ്രാവശ്യം എംപിയും കേന്ദ്രമന്ത്രിയും ആയ മുൻ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ശശി തരൂർ ആണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മന്ത്രിയും സിപിഐയുടെ തല മുതിർന്ന നേതാവുമായ പി.ദിവാകരൻ ഇടതു പക്ഷത്തെ പ്രതിനിധീകരിക്കുന്നു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

കർണാടകയിൽ മാണ്ഡ്യയാണ് ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ചന പട്ടണ എം എൽ എ അനിതാ കുമാരസ്വമി യുടെയും മകനായ നിഖിൽ ഗൗഡയാണ് ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി, എന്നാൽ അംബരീഷിന്റെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കും എന്ന് വിധവ സുമലതയും അറിയിച്ചു കഴിഞ്ഞു.

മന്ത്രി ഡി കെ ശിവകുമാർ കൂടി ഇടപെട്ട് സുമലതയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈ മാസം 18 ന് തന്റെ തീരുമാനം അറിയിക്കാമെന്നാണ് സുമലത അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts