ചാമുണ്ഡിഹിൽസിലും തീപ്പിടിത്തം; ഉണങ്ങിയ പുല്ലുകളിൽ പിടിച്ച തീ പിന്നീട് പടരുകയായിരുന്നു.

മൈസൂരു: ചാമുണ്ഡി മേഖലയിലും തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി ചാമുണ്ഡിഹില്ലിന് സമീപത്തുള്ള ഉട്ടാഹള്ളി ജങ്ഷനിലാണ് ആദ്യം തീ പിടിച്ചത്. പിന്നീടിത് സരസ്വതിപുരം പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. മൈസൂരു – നഞ്ചൻകോട് റോഡിന്റെ സമീപത്താണ് ഈ പ്രദേശം. ഉണങ്ങിയ പുല്ലുകളിൽ പിടിച്ച തീ പിന്നീട് പടരുകയായിരുന്നു.

പ്രദേശവാസികളും അഗ്നിരക്ഷാസേനയും വിദ്യാർഥികളും ചേർന്ന് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ജില്ലാവനംവകുപ്പ് ഉദ്യോഗസ്ഥൻ കെ.പി. ഗുരുരാജ്, സ്റ്റേഷൻ ഓഫീസർമാരായ ശിവസ്വാമി, നാഗരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമഫലമായി തീയണക്കാനായി.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

തിങ്കളാഴ്ച മൈസൂരുവിലെ ഹുൻസൂർ, കെ. ആർ. നഗർ, പെരിയപട്ടണ, എച്ച്. ഡി. കോട്ട, ടി. നരസിപുരം എന്നി പ്രദേശങ്ങളിലും തീ പടർന്നു. സർക്കാർ എല്ലായിടത്തും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us