നാടിനെ നടുക്കി ക്രൂര കൊലപാതകം; 15 വയസുകാരിയുടെ വിവാഹത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി

ബെം​ഗളുരു: കൊച്ചുമകളെ 15 വയസിൽവിവാഹം ചെയ്ത് അയക്കാനുള്ള നീക്കത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി.

മകനും വരന്റെ പിതാവും ചേർന്നാണ് ഇത്തരമൊരു ക്രൂര കൊലപാതകം നടത്തിയത്. ദൊഡ്ഡബെല്ലാപുര സ്വദേശി ഈശ്വരപ്പ (70) കൊല്ലപ്പെട്ട കേസിൽ മകനായ ഇ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വരന്റെ പിതാവ് ഒളിവിലാണ്. 15 വയസുള്ള മകളെ 18 വയസെങ്കിലും ആകാതെ കല്ല്യാണം കഴിപ്പിച്ച് അയക്കരുതെന്നും കുട്ടി തുടർന്ന് പഠിക്കണമെന്നുമുള്ള ശക്തമായ നിലപാടാണ് മുത്തച്ഛൻ ആദ്യം മുതൽ എടുത്തിരുന്നത്.

  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി

എന്നാൽ ഇത് കൂട്ടാക്കാതെ വിവാഹ കാര്യങ്ങളുമായി കുമാർ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിന് ആരോ വിവരം അറിയിക്കുകയും അധികൃതർ കുട്ടിയുടെവീട്ടിലെത്തി താക്കീ്ത് നൽകുകയുമായിരുന്നു. അധികൃതര െഅറിയിച്ചത് കുട്ടിയുടെ മുത്തച്ഛനാണെന്ന തർക്കത്തിനെ തുടർന്ന് മകനും വരന്റെ പിതാവും ചേർന്ന് ഈശ്വരപ്പയെ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ ഇടിവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts

Click Here to Follow Us