നിര്‍ഭയ മോഡല്‍ പീഡനം കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഭൂമി തർക്കത്തെ ചൊല്ലി ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. കേസിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തിൽ നടക്കുന്ന ഭൂമി തർ‌ക്കത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവിൽ വരാൻ ബന്ധുവും അയാളുടെ കൂട്ടാളിയും യുവതിയോട് ആവശ്യപ്പെടുകയും തുടർന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. കൂടെ വന്നആള്‍ യുവതിയെ ഉപദ്രവിച്ചില്ല.

  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

സംഭവത്തിന് ശേഷം വഴിയരികിൽ ഉപേഷിച്ചു പോയ യുവതിയെ ഒരു റിക്ഷ ഡ്രൈവറാണ് അവരുടെ വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടുകാർ യുവതിയെ ജൽപായ്ഗുരി സർദാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ പ്രതിയെയും പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സംഭവം ജനങ്ങളില്‍ നിര്‍ഭയയുടെ ഓര്‍മ്മകളെ ഉണത്തും എന്നതില്‍ സംശയമില്ല.  2012 ല്‍ നിര്‍ഭയ ഓടികൊണ്ടിരുന്ന ബസ്സിനുള്ളില്‍ പീഡനത്തിനിരയായപ്പോഴും അവരുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിരുന്നു. ഫിസിയോതെറപ്പി വിദ്യാർഥിനിയായ നിര്‍ഭയയെ ആറ് പേർ ചേർന്ന് അതിക്രൂരമായിട്ടാണ് ബലാത്സംഗം ചെയ്തത്.  സംഭവത്തില്‍ അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍വെച്ച് മരിക്കുകയാണ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില 'പൊട്ടി'; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്
[masterslider id="10"]

Related posts

Click Here to Follow Us