തിരുവനന്തപുരം: പുതിയ ചിത്രമായ കസബയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വനിതാകമ്മീഷന്റെ നോട്ടീസ്. നടന്‍ മമ്മൂട്ടി, സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവെന്നും അവഹേളിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ നടപടി. കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്റെ യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമായത്. ആവിഷ്‌കാര സ്വാതന്ത്ര്യം സ്ത്രീകളെ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും യോഗം വിലയിരുത്തി. പെരുന്നാള്‍ റിലീസായി പുറത്തിറങ്ങിയ കസബ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലടക്കം കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ
സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. ഇനി... -
അല്ലു അർജുന് അപകടത്തിൽ ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭർത്താവ്
ഹൈദരാബാദ്: : ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട്... -
അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി...