വ്യാജ സ്വര്‍ണനാണയം നല്‍കി 5 പേരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം പറ്റിച്ച് കടന്ന് കളഞ്ഞതായി പരാതി.

ബെംഗളൂരു: വ്യാജ സ്വർണനാണയങ്ങൾ നൽകി യുവാവ് ബെംഗളൂരു സ്വദേശികളായ അഞ്ചുപേരിൽനിന്ന്‌ ഒരുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശികളായ അശോക്, മൂർത്തി, സതീഷ്, അജിത്ത്, അവിനാഷ് എന്നിവരാണ് ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് എന്നയാൾ കബളിപ്പിച്ചതായി പരാതി നൽകിയത്.

ബെംഗളൂരുവിൽനിന്നാണ് അശോക് മഞ്ജുനാഥിനെ പരിചയപ്പെടുന്നത്. ശിവമോഗയിലെ വീടിനടുത്തുനിന്ന്‌ നിധി കിട്ടിയിട്ടുണ്ടെന്നും ഇത് വിൽക്കാൻ ആളെ കണ്ടെത്താനാണ് ബെംഗളൂരുവിലെത്തിയതെന്നുമായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. ഈ സ്വർണം വാങ്ങാമെന്നേറ്റ അശോക് ശിവമോഗയിലെത്തി സ്വർണ നാണയങ്ങൾ കണ്ടു. ഈ സമയം ഇയാൾ യഥാർഥ സ്വർണനാണയങ്ങളാണ് കാണിച്ചിരുന്നത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

തുടർന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയ അശോക് സുഹൃത്തുക്കളുമായി മുഴുവൻ സ്വർണനാണയങ്ങളും വാങ്ങാനായി വീണ്ടും ശിവമോഗയിലെത്തി.

ശിവമോഗയിലെ ഗ്രാമത്തിലേക്ക് നാലുപേരെയും കൂട്ടിക്കൊണ്ടുപോയ മഞ്ജുനാഥ് ക്ഷേത്രത്തിലെ പൂജകൾക്കുശേഷം സ്വർണനാണയങ്ങളടങ്ങിയ സഞ്ചി ഇവർക്ക്‌ കൈമാറി.

പൂജ കഴിപ്പിച്ചതിനാൽ ഏതെങ്കിലും ക്ഷേത്രത്തിൽനിന്നുമാത്രമേ സഞ്ചി തുറന്നുനോക്കാൻ പാടുള്ളൂവെന്ന് പറഞ്ഞ് ഇയാൾ ഒരുലക്ഷം രൂപയുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അടുത്തുള്ള ക്ഷേത്രത്തിലെത്തി സഞ്ചി തുറന്നതോടെയാണ് ഇവ വ്യാജ സ്വർണ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

മഞ്ജുനാഥിനെ തിരഞ്ഞുനടക്കുന്നതിനിടെ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ ഗ്രാമവാസികൾ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പോലീസെത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമായത്. പിന്നീട് മഞ്ജുനാഥിനെതിരേ ഇവർ പോലീസിൽ പരാതി നൽകി. പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം തുടങ്ങിയതായി ശിവമോഗ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts