മുംബൈ സിറ്റിക്കെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം.

മുംബൈ: ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ നാലാമത്ത മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈയെ സ്വന്തം മൈതാനത്തു ജംഷഡ്പൂര്‍ തകര്‍ത്തുവിട്ടത്. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍ക്വെസ് (28), പാബ്ലോ മൊര്‍ഗാഡോ (90) എന്നിവരാണ് ലക്ഷ്യംകണ്ടത്. ഗോളിന്റെ കണക്ക് കാണിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഇരുടീമുകളും അവസരങ്ങള്‍ ഏറെ തുലച്ചുകളഞ്ഞ മത്സരത്തില്‍ ജാംഷേദ്പുരിനായിന്നു നേരിയ ആധിപത്യം. രണ്ടാം പകുതിയില്‍ രണ്ടുതവണ മുംബൈ, എതിരാളികളുടെ വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി വിധിച്ചു.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

വലതുവിങ്ങില്‍ വിയര്‍ത്തുകളിച്ച ജെറി മാവ്മിങ്തയാണ് ജാംഷേദ്പുരിന്റെ ആദ്യഗോളിന് വഴിമരുന്നിട്ടത്. താരം കൊടുത്ത ക്രോസ് പിടിച്ചെടുത്ത കാര്‍ലോസ് സോബ്രാഡോ പോസ്റ്റിലേക്ക് ഉയര്‍ത്തി നല്‍കി. ഓടിക്കയറിയ ബ്ലാസ്‌കോയുടെ ഹെഡര്‍ മുംബൈ വലകുലുക്കി. ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഇഞ്ചുറിടൈമില്‍ രണ്ടാം ഗോളും നേടി ജംഷഡ്പൂര്‍ വിജയമുറപ്പിച്ചത്. വലതു മൂലയിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ പാബ്ലോ പായിച്ച വലം കാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് പായിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts