ആര്‍ത്തവ രക്തമൊഴുകുന്ന താമരയും ദുര്‍ഗ്ഗാ ദേവിയും!

കൊല്‍ക്കത്ത: ദുര്‍ഗ്ഗാ ദേവിയുടെ പശ്ചാത്തലത്തില്‍ സാനിറ്ററി നാപ്കിനില്‍ രക്തമൊഴുകുന്ന താമര, അനികേത് മിത്ര വരച്ച ചിത്രം വിവാദമാകുന്നു.

ദുര്‍ഗ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിഷ്വല്‍ ആര്‍ട്ടിസ്റ്റായ മിത്ര വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ ആണ് താന്‍ ചിത്രത്തില്‍ ഉദ്ദേശിച്ചതെന്ന് മിത്ര പറഞ്ഞു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിത്രയ്ക്ക്  ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം, നിരവധി പേര്‍ മിത്രയ്ക്ക് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.

മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നവരുടെ വാക്കുകളില്‍ സന്തുഷ്ടനാണെന്നും മിത്ര പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബര്‍ 28ന് റദ്ദാക്കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ വിധിയും പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts