അവെഞ്ചുറ ചോപ്പര്‍സിന്റെ രാജ്യത്തെ ആദ്യ ഷോറൂം ബെംഗളൂരുവില്‍ തുറന്നു. ബെംഗളൂരു റെസിഡന്‍സി റോഡിലെ ഡ്രൈവന്‍ കഫേയിലാണ് ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.അമേരിക്കന്‍ നിരത്തുകള്‍ വാഴുന്ന ചോപ്പര്‍ രാജാക്കന്‍മാരുടെ തനി പകര്‍പ്പുള്ള രുദ്ര, പ്രവേഗ ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ അവെഞ്ചുറ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇവ രണ്ടുമാണ് ആദ്യം അവെഞ്ചുറയില്‍നിന്ന് സ്വന്തമാക്കാനാവുക.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് (ARAI) അനുമതി ലഭിച്ചതോടെയാണ് അവെഞ്ചുറ വില്‍പ്പന ആരംഭിച്ചത്. ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ഹൈദരാബാദിലും കമ്പനി ഉടന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നവംബറിലെ ലോഞ്ചിങ് വേളയില്‍ പ്രീ-ബുക്കിങ് ആരംഭിച്ച രുദ്രയ്ക്ക് 23.9 ലക്ഷം രൂപയും പ്രവേഗയ്ക്ക് 21.4 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വില.
ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി ഇപ്പോള്‍ രുദ്രയും പ്രവേഗയും ലഭ്യമാണ്. അമേരിക്കയിലെ ബിഗ് ബിയര്‍ ചോപ്പറിന്റെ സ്ഥാപകനായ കെല്‍വിന്‍ അല്‍സോപ്പാണ് രണ്ടു ബൈക്കുകളും ഡിസൈന്‍ ചെയ്തത്. അമേരിക്കയിലെ എസ് & എസ് സൈക്കിള്‍സില്‍ നിന്നെടുത്ത 2032 വി-ട്വിന്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് രുദ്രയിലും പ്രവേഗയിലും ഉപയോഗിച്ചിരിക്കുന്നത്.
2908 എംഎം നീളമുണ്ട് രുദ്രയ്ക്ക് 350 കിലോഗ്രാമാണ് ആകെ ഭാരം. പ്രവേഗയ്ക്ക് ഇതിനെക്കാള്‍ 3 കിലോഗ്രാം ഭാരം കുറവാണ് (347 കിലോഗ്രാം), 2627 എംഎം ആണ് നീളം. രണ്ടിനും 150 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നിലും പിന്നിലും 6 പിസ്റ്റന്‍ കാലിപ്പേര്‍സുള്ള ബെറിഞ്ചര്‍ ബ്രേക്കാണ് നല്‍കിയത്. രുദ്രയില്‍ മുന്നിലെ വീല്‍ സൈസ് 23 ഇഞ്ചും പിന്നില്‍ 20 ഇഞ്ചുമാണ്. പ്രവേഗയില്‍ മുന്നില്‍ 20 ഇഞ്ച് വീലും പിന്നില്‍ 18 ഇഞ്ചുമാണ്. ബ്രിട്ടീഷ് കമ്പനിയായ എവോണില്‍ നിന്നെടുത്തതാണ് ടയര്‍. ഇതുകൂടാതെ ഗ്രാഫിക്സ്, ഹെഡ്ലാംമ്പ്, ഹാന്‍ഡില്‍ബാര്‍, വീല്‍, റിയര്‍ ഫെന്‍ഡര്‍ എന്നിവയില്‍ നിരവധി പേഴ്സണലൈസേഷനും കമ്പനി നല്‍കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.