ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്.

ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ഗണേഷ് കുമാറിന്‍റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts