ഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റേയും, യുക്തുവാദിയായ നരേന്ദ്ര ധബോല്‍ക്കറുടേയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന് സി.ബി.ഐ. ഇരു കേസുകളിലേയും പ്രതികള്‍ തമ്മില്‍ പരസ്പരം ആയുധങ്ങള്‍ കൈമാറിയെന്നും സി.ബിഐ കോടതിയില്‍ വ്യക്തമാക്കി.

ധബോല്‍ക്കര്‍ വധക്കേസിലെ പ്രതിയായ സച്ചിന്‍ ആന്ദുരേയുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി പൂനെയിലെ ശിവാജി നഗര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസില്‍ വിധി കേട്ട കോടതി കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാള്‍ തോക്കും മൂന്ന് വെടിയുണ്ടകളും ആന്ദുരേയ്ക്ക് നല്‍കിയെന്ന് സി.ബി.ഐ വ്യക്തമാക്കി. പിടിച്ചെടുത്ത തോക്കിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം വന്നതോടെയാണ് വധങ്ങള്‍ തമ്മിലുള്ള ബന്ധം പുറത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts