പി. വി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍; ഇത് ചരിത്രനേട്ടം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. വി സിന്ധു ഫൈനലില്‍.

സെമിഫൈനലില്‍ ജപ്പാന്‍റെ അകാനി യമാഗുചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പദവിയും സിന്ധു ഇതോടെ സ്വന്തമാക്കി.

2016ലെ റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളിമെഡല്‍ നേടിയിരുന്നു.

21-17,14-21, 21-1 എന്ന സ്കോറോടെയാണ് യമാഗുചിയെ സിന്ധു മുട്ടുകുത്തിച്ചത്.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ഇതിലൂടെ ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ സ്വര്‍ണമോ വെള്ളിയോ നേടാനുള്ള അവസരമാണ് സിന്ധു സൃഷ്ടിച്ചിരിക്കുന്നത്. ഫൈനല്‍ നാളെ നടക്കും.

അതേസമയം ചൈനീസ് തായ്പേ‌യ്‌യുടെ തായ് സു ഇംഗിനെതിരെ സെമിഫൈനലില്‍ തോറ്റ സൈന നെഹ്‌വാളിന് വെങ്കലം മാത്രമേ നേടാനായുള്ളൂ. ഏകപക്ഷീയമായ മത്സരത്തില്‍ 21-17, 21-14 =നാണ് തായ് സു ഇംഗ് സൈനയെ കീഴടക്കിയത്.

1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ സെയ്ദ് മോദിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us