ഇനിയും ഞാന്‍ മുഖ്യമന്ത്രിയാകും!കുമാരസ്വാമിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

ബെംഗളൂരു :ഒരുവട്ടം കൂടി കർണാടക മുഖ്യമന്ത്രിയാവാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ. ഇനി മുഖ്യമന്ത്രിയാകാനില്ലെന്ന് മുൻപു പ്രഖ്യാപിച്ച കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ,തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും ഏറെ സമയമുണ്ടെന്നായിരുന്നു പ്രതികരണം.

സിദ്ധരാമയ്യയുടെ ആഗ്രഹം, ജനതാദൾഎസ്- കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാവിയെക്കുറിച്ചു കൂടിയാണ് ചോദ്യം ഉയർത്തുന്നതെന്നു വ്യാഖ്യാനമുണ്ട്. തനിക്കു മുഖ്യമന്ത്രിയാകണമെന്നും തീർച്ചയായും ആയിത്തീരുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിലരൊക്കെ സഖ്യമുണ്ടാക്കി വഴിമുടക്കുകയായിരുന്നു. രാഷ്ട്രീയം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts