ബാംഗ്ലൂര്‍ സിറ്റി-കന്യാകുമാരി എക്സ്പ്രസ്,യെശ്വന്ത് പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്,എന്നിവ ഇന്ന് സര്‍വീസ് നടത്തും;ഇന്നലെ തിരിച്ച കൊച്ചുവേളി എക്സ്പ്രസ് യാത്ര ചെയ്യുന്നത് വേറെ റൂട്ടില്‍.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527) എന്നിവ ഇന്ന് സര്‍വീസ് നടത്തും ,അതേസമയം ഇന്നലെ ഇതേ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു അതുകൊണ്ട് തിരിച്ചുള്ള കന്യാകുമാരി-ബാംഗ്ലൂര്‍ സിറ്റി എക്സ്പ്രസ് (16525)   കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528) എന്നിവ ഇന്ന് റദ്ദാക്കിയിരിക്കുകയാണ്.

ഇന്നലെ നഗരത്തില്‍ നിന്ന് യാത്ര തിരിച്ച ബാംഗ്ലൂര്‍ സിറ്റി – കൊച്ചുവേളി (16315) മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്ര തുടങ്ങിയത് ,മാത്രമല്ല സാധാരണ കോയമ്പത്തൂര്‍ -പാലക്കാട്‌ -തൃശൂര്‍ വഴി പോകേണ്ട ഈ ട്രെയിന്‍  ഈറോഡ്‌ വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

ഇന്നത്തെ കന്യാകുമാരി എക്സ്പ്രസ്സ്‌ (16526) ഏതുവഴിയാണ് യാത്രതിരിക്കുക എന്ന് ഇതുവരെ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.അതെ സമയം ദക്ഷിണ കേരളത്തിലേക്ക് ഗതാഗതം മുടങ്ങിക്കിടന്നിരുന്ന കോട്ടയം പാത ഇപ്പോള്‍ ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നു.കന്യാകുമാരി എക്സ്പ്രസ് ഇതുവഴി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527)ന്റെ പാതയായ ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ ട്രാക്ക് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഗതാഗതത്തിന് സജ്ജമാകും എന്നാണ് റെയില്‍വേ അറിയിച്ചത്.അത് പ്രകാരം ഈ തീവണ്ടിയും വഴി തിരിച്ച് വിടാനുള്ള സാധ്യത കുറവാണ്.വൈകി ഓടാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതല്‍ ആണ്.

അതെ സമയം കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് ഞായറാഴ്ച രാവിലെ രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്പെഷൽ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കൽ റിലീഫ് പാസഞ്ചർ ട്രെയിനുകൾ ഒൻപതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതിൽ യാത്രക്കാർക്കും സഞ്ചരിക്കാം.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

എറണാകുളം – ഷൊർണൂർ, ഷൊർണൂർ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂർ – ഗുരുവായൂർ, തൃശൂർ – പാലക്കാട് സെക്‌ഷനുകൾ ഗതാഗത യോഗ്യമായിട്ടില്ല. ഷൊർണൂർ – എറണാകുളം സെക്‌ഷനിലെ ഗതാഗതം നിർത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊർണൂർ – പാലക്കാട് പാതയും എറണാകുളം – കോട്ടയം – കായംകുളം പാതയുയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊർണൂർ – കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts