സിനിയോറിറ്റി പ്രശ്നം ജഡ്ജിമാരുടെ പരാതിയില്‍ ഉചിതമായി ഇടപെടുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ദില്ലി: ജസ്റ്റിസ് കെ എം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. ജഡ്ജിമാരുടെ പരാതിയില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനമായില്ല. നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് ജഡ്ജിമാരുടെ സീനിയോറിറ്റി തീരുമാനിച്ചതെന്നാണ് കേന്ദ്ര സർക്കാർ വാദം.

ജനുവരി 10ന് കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ജോസഫിന്‍റെ നിയമനം കേന്ദ്രം ഇത്രയും വൈകിപ്പിച്ചതിനാലാണ് സീനിയോറിറ്റി കുറഞ്ഞത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ 2002ലാണ് ഹൈക്കോടതി ജഡ്ജിമാരായത്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ജസ്റ്റിസ് കെ.എം ജോസഫ് ജഡ്ജിയാകുന്നത് 2004ലാണ്. മൂന്നു ജഡ്ജിമാരുടെ നിയമനം ഒന്നിച്ചുവന്നപ്പോൾ സീനിയോറിറ്റിയിൽ കഴിഞ്ഞ ജനുവരിയിൽ കൊളീജിയം അംഗീകരിച്ച പേര് എന്ന മുൻഗണന ജസ്റ്റിസ് ജോസഫിന് കിട്ടിയില്ല.

സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനമാണ് ജസ്റ്റിസ് കെ.എം ജോസഫിനുള്ളത്. സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫ്  ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൻ, എന്നിവര്‍ക്ക് ശേഷമായിരിക്കും ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സത്യപ്രതിജ്ഞ നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts