ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു തകര്‍ത്തതിനു കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെല്‍ സര്‍ക്കിളില്‍ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോര്‍ഡാണ്, ഹിന്ദി അടിച്ചേല്‍ പ്പിക്കുന്നെന്ന് ആരോപിച്ചു തകര്‍ത്തത്.

പൊലീസ് ഇടപെട്ടാണു പ്രക്ഷോഭകരെ പിരിച്ചുവിട്ടത്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസുമെടുത്തു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ത്രിഭാഷ നയത്തിന്റെ ഭാഗമായി ഹിന്ദി അടിച്ചേല്‍ പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ എതിര്‍പ്പു വ്യാപകമാണ്.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ കന്നഡ പഠി പ്പിക്കണമെന്ന കര്‍ണാടകയുടെ നയത്തെ പിന്തള്ളി, മൂന്നാം ഭാഷാ കന്നഡ പാഠപുസ്തകം എന്‍ സിഇആര്‍ടി പുറത്തിറക്കിയതു വിവാദമായിരുന്നു. ഇതിന്റെ കൂടി ഭാഗമായുള്ളതാണു നിലവിലെ : ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
[masterslider id="10"]

Related posts