പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബെംഗളൂരു : വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കാരിബാഗിൽ കുടുങ്ങി അനങ്ങാനാകാതെ കൈകാലിട്ടടിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വനമേഖലയിലും ദേശീയപാതയോരങ്ങളിലും വിനോദസഞ്ചാരികൾ കാട്ടുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വന്യമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുകയാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടൊപ്പം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയെയും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുന്നുണ്ട്.

തമിഴ്‌നാട്, കേരള അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകളിൽ കർശനമായ പരിശോധനകളും നിയമങ്ങളും നിലനിൽക്കുന്നതിനാൽ, ഊട്ടിയിലേക്കും കോയമ്പത്തൂരിലേക്കും പോകുന്ന സഞ്ചാരികൾ വലിയ തോതിൽ ബന്ദിപ്പൂർ വഴിയുള്ള പാതയാണ് തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ യാത്ര ചെയ്യുന്ന ചിലർ വനത്തിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളും കുടിവെള്ള കുപ്പികളും വ്യാപകമായി വലിച്ചെറിയുന്നതായി പരാതിയുണ്ട്.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

കേരള പാതയിലെ മേലുകാമനഹള്ളി, മദ്ദൂർ ചെക്ക്‌പോസ്റ്റുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന പരിശോധന കാര്യക്ഷമമല്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ ശ്രീകാന്ത് കുറ്റപ്പെടുത്തി. വനംവകുപ്പ് സഞ്ചാരികളിൽ നിന്ന് ‘ഗ്രീൻ സെസ്സ്’ (ഹരിത നികുതി) ഈടാക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് കാട്ടിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സഞ്ചാരികൾക്കെന്നും അദ്ദേഹം പറഞ്ഞു. ഹിമവദ് ഗോപാലസ്വാമി ബേട്ടയുടെ അടിവാരത്തുള്ള കടകളിൽ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നതിന് കർശന നിരോധനമുണ്ട്. എന്നാൽ ബന്ദിപ്പൂരിലെ സഫാരി കാമ്പസിനുള്ളിൽ പോലും ഇപ്പോഴും പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts