പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ബെംഗളൂരു: ദൊഡ്ഡബല്ലാപുരയിൽ കോളേജ് പ്രൊഫസറെ കാറിനുള്ളിലിട്ട് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ ശേഷം കാമുകൻ ട്രെയിൻ തട്ടി മരിച്ചു. ദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസർ സരോജ (40), ദേവനഹള്ളി താലൂക്ക് ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. സരോജയുടെ മൃതദേഹം കാറിനുള്ളിൽ പൂർണ്ണമായും കത്തിയ നിലയിലും രാമഞ്ജിനപ്പയുടേത് ബിദാദിക്ക് സമീപം റെയിൽവേ ട്രാക്കിൽ ചിതറിയ നിലയിലുമാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ മെഡിക്കൽ എമർജൻസി എന്ന വ്യാജേന സുഹൃത്തിൽ നിന്ന് രാമഞ്ജിനപ്പ കാർ കടം വാങ്ങിയിരുന്നു. തുടർന്ന് സരോജയുമായി നന്ദി ഹിൽസ് സന്ദർശിച്ച ശേഷം ദൊഡ്ഡബല്ലാപുരയിലെ വിജനമായ ജിങ്കെബച്ചഹള്ളിയിൽ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് പോലീസിന്റെ നിഗമനം. കാറിനുള്ളിൽ വെച്ച് രാമഞ്ജിനപ്പ സരോജയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ബോധരഹിതയായ സരോജയെ കാറിന്റെ പിൻസീറ്റിലിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

കൊലപാതകി കുടുങ്ങിയത് കാറിലെ സാങ്കേതിക വിദ്യയിലൂടെ
കാറിന് തീപിടിച്ചതോടെ വാഹനത്തിലുണ്ടായിരുന്ന ‘ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം വഴി ഉടമസ്ഥനായ സുരേഷ് കുമാറിന്റെ ഫോണിലേക്ക് സന്ദേശം എത്തി. ഉടൻ തന്നെ സുരേഷ് രാമഞ്ജിനപ്പയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമഞ്ജിനപ്പയ്ക്കും തീപിടുത്തത്തിൽ പൊള്ളലേറ്റിരുന്നതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

സരോജയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമഞ്ജിനപ്പയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ബിദാദിയിലെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തുന്നത്. ശരീരഭാഗങ്ങൾ ചിതറിപ്പോയ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡാണ് രാമഞ്ജിനപ്പയെ തിരിച്ചറിയാൻ സഹായിച്ചത്.

കാറിനുള്ളിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ കണ്ട് സരോജയുടെ ഭർത്താവ് ജയശങ്കർ മൃതദേഹം തിരിച്ചറിഞ്ഞു. സരോജയെ കൊലപ്പെടുത്തിയതിന് രാമഞ്ജിനപ്പയ്‌ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹമോചിതനായ രാമഞ്ജിനപ്പയും സരോജയും തമ്മിൽ കുറച്ചുകാലമായി രഹസ്യബന്ധം പുലർത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts