കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

ബെംഗളൂരു : മാസങ്ങളോളം നീണ്ട വിലയിടിവിനും പ്രതിസന്ധികൾക്കും ശേഷം തക്കാളി വിപണിയിൽ വൻ തിരിച്ചുവരവ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 15 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് വെറും 100-150 രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 500 രൂപ കടന്നിരിക്കുകയാണ്. വേനൽ കടുത്തതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.

കടുത്ത ചൂട് കാരണം ഉൽപ്പാദനം കുറഞ്ഞതും കൃഷിയിടങ്ങളിലെ ഈർപ്പമില്ലായ്മയുമാണ് പെട്ടെന്നുള്ള വിലവർധനവിന് പ്രധാന കാരണമായത്. കുറഞ്ഞ വില കാരണം കൃഷിയിൽ നിന്ന് പിന്തിരിഞ്ഞ കർഷകരുടെ എണ്ണം വർധിച്ചതും വിപണിയിൽ തക്കാളിയുടെ ലഭ്യത കുറയാൻ ഇടയാക്കി. നിലവിൽ ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 മുതൽ 50 രൂപ വരെയാണ് ഈടാക്കുന്നത്. സംസ്ഥാനത്തെ പ്രധാന തക്കാളി വിപണികളായ ചിന്താമണിയിലും ചിക്കബെല്ലാപൂരിലും 15 കിലോയുടെ പെട്ടിക്ക് 500 രൂപ മുതൽ ഉയർന്ന നിലവാരമുള്ളവയ്ക്ക് 700 രൂപ വരെ ലഭിക്കുന്നുണ്ട്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

വിലയിടിവ് മൂലം മുൻപ് വിളവെടുപ്പ് പോലും നടത്താതെ തോട്ടങ്ങളിൽ തക്കാളി ഉപേക്ഷിക്കേണ്ടി വന്ന കർഷകർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. നിക്ഷേപിച്ച മൂലധനം പോലും ലഭിക്കാതെ കടക്കെണിയിലായ പല കർഷകരും ഈ വിലവർധനവിലൂടെ തങ്ങളുടെ ബാധ്യതകൾ തീർക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. ഉൽപ്പാദനത്തിൽ ഉണ്ടായ കുറവ് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയതോടെ, പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഇത് പ്രതീക്ഷയുടെ കാലമായി മാറിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts