കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്  ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ.

ഒരോ മത്സരത്തിലും ക്യാപ്റ്റനെ മാറ്റുക എന്ന ബ്രസീല്‍ കോച്ച് ടിറ്റെയുടെ നയ പ്രകാരമാണ് ബല്‍ജിയത്തിനെതിരെയുള്ള മത്സരത്തിലും ക്യാപ്റ്റനെ മാറ്റാന്‍ ടീം തയ്യാറായത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍റെ പ്രതിരോധനിര താരംകൂടിയാണ് 33കാരനായ മിറാന്‍ഡ.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് പ്രതിരോധ നിര താരം മാര്‍സലോ ആയിരുന്നു. മാര്‍സലോ പരിക്കേറ്റ് പുറത്തുപോയതിന് ശേഷമുള്ള മത്സരങ്ങളില്‍ തിയാഗോ സില്‍വയാണ് ബ്രസീലിനെ നയിച്ചത്.

ഇന്ന് രാത്രി 11.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് കടക്കാം. ഉറുഗ്വേ- ഫ്രാന്‍സ് ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെ ആയിരിക്കും സെമിയില്‍ നേരിടുക.

മെക്‌സിക്കോയെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.

ലോകകപ്പില്‍ ആറാം കിരീടം തേടിയിറങ്ങുന്ന ബ്രസീലിന്‍റെ ഏറ്റവും കടുത്ത പരീക്ഷണമായിരിക്കും ഇന്ന് നടക്കുന്ന മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts