ഉളളതൊന്നും പോരാ; വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയ്‌ക്കൊപ്പം ‘ട്വിന്നിങ്’ ലുക്കിൽ ചടങ്ങിലെത്തി വിജയ്

ഗോസിപ്പുകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ, ചെന്നൈയിൽ നടന്ന പ്രമുഖ നിർമ്മാതാവിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ തെന്നിന്ത്യൻ താരം വിജയും നടി തൃഷയും ഒരുമിച്ച് എത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു.

നിർമ്മാതാക്കളായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ വിരുന്നിനാണ് ഇരുവരും എത്തിയത്.

ബീജ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ‘ട്വിന്നിങ്’ ലുക്കിലായിരുന്നു വിജയും തൃഷയും.

  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സൂപ്പർതാരം വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നത്.

ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിൽ, നടി തൃഷയ്‌ക്കൊപ്പം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വിജയും ഭാര്യ സംഗീത സ്വർണ്ണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വിജയും തൃഷയും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്. 2025 ഡിസംബറിലാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ വിജയിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us